കാണ്ടമാല്‍: ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തിതര്‍ക്കത്തില്‍ കൊല്ലപ്പെട്ട 20 ഇന്ത്യന്‍ സൈനികരില്‍ ഒരാള്‍ കാണ്ടമാലിലെ കത്തോലിക്കനും. ക്രൈസ്തവ വിരുദ്ധകലാപങ്ങളുടെ പേരില്‍ കുപ്രസിദ്ധിനേടിയ കാണ്ടമാലില്‍ നിന്നുള്ള ചന്ദ്രകാന്ത പ്രദാന്‍ എന്ന 28 കാരനാണ് കൊല്ലപ്പെട്ട സൈനികന്‍. കട്ടക് ഭുവനേശ്വര്‍ അതിരൂപതയിലെ ഔര്‍ ലേഡി ഓഫ് ചാരിറ്റി ഇടവകാംഗമായിരുന്നു. ജൂണ്‍ 15 നാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. 18 ന് ദേവാലയത്തില്‍ സംസ്‌കാരം നടത്തി. ചന്ദ്രകാന്തിന്റെ മരണത്തില്‍ ഭൂവനേശ്വറിലെ ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ അനുശോചിച്ചു. 2014 ലാണ് ഇദ്ദേഹം പട്ടാളത്തില്‍ ചേര്‍ന്നത്.