Wednesday, October 9, 2024
spot_img
More

    34 തവണ ഖുറാനില്‍ പരാമര്‍ശിക്കപ്പെടുന്ന മറിയത്തിന് വേണ്ടി നോട്രഡാം കത്തീഡ്രലിന്റെ പുന: നിര്‍മ്മാണത്തില്‍ മുസ്ലീമുകളോട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫ്രാന്‍സിലെ മുസ്ലീം മതനേതാവ്


    പാരീസ്: കഴിഞ്ഞ ദിവസം അഗ്നിബാധയുണ്ടായ നോട്രഡാം കത്തീഡ്രലിന്റെ പുന: നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സാമ്പത്തികസഹായം എത്തിക്കൊണ്ടിരിക്കുകയാണ്. ക്രൈസ്തവര്‍ മാത്രമല്ല അക്രൈസ്തവരും സാമ്പത്തികസഹായം നല്കുന്നവരില്‍ പെടുന്നുണ്ട്. പല മതനേതാക്കന്മാരും അനുയായികളോട് നോട്രഡാമിന്റെ പുന: നിര്‍മ്മാണത്തില്‍ സഹകാരികളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നുണ്ട്.

    അതില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത് പാരീസിലെ ഡാലില്‍ ബൗബാക്കെര്‍ മോസ്‌ക്കിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന അഭ്യര്‍ത്ഥനയാണ്.

    കത്തീഡ്രല്‍ ദൈവത്തിന്റെ ആലയമാണെന്നും ദേശീയപാരമ്പര്യത്തിന്റെ രത്‌നമാണെന്നും അതിലൂടെ നമ്മുടെ രാജ്യത്തിന് നിരവധി പ്രാര്‍ത്ഥനകള്‍ കിട്ടിയിട്ടുണ്ടെന്നും അതില്‍ പറയുന്നു. ഈ ദേവാലയം നമ്മള്‍ മുസ്ലീമുകളെ സംബന്ധിച്ച് മറിയത്തിന്റെ പ്രതീകമാണ്. മറിയാം ജീസസിന്റെ അമ്മ. ഖുറാനില്‍ 34 തവണ മറിയത്തെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ ദേവാലയത്തിന്റെ പുനനിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ എല്ലാ മുസ്ലീമുകളും സഹകരിക്കണം.

    ഇതാണ് വെബ്‌സൈറ്റില്‍ എഴുതിയിരിക്കുന്നതിന്റെ ചുരുക്കം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!