വത്തിക്കാന്‍ സിറ്റി: ലോകവ്യാപകമായി കൊറോണ രോഗികളുടെ എണ്ണം 10 മില്യന്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 35 വെന്റിലേറ്ററുകള്‍ വിതരണം ചെയ്തു. . ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം അടുത്ത ആഴ്ചയാകുമ്പോഴേയക്കും ലോകത്തില്‍ കൊറോണ രോഗികളുടെ എണ്ണം 10 മില്യന്‍ തികയും.
തന്റെ നാമഹേതുകതിരുനാള്‍ ദിനമായ ഏപ്രില്‍ 23 ന് മാര്‍പാപ്പ റൊമാനിയ,സ്‌പെയ്ന്‍, ഇറ്റലി എന്നിവിടങ്ങളിലേക്ക് വെന്റിലേറ്ററുകള്‍ അയച്ചിരുന്നു. സാംബിയായിലേക്ക് മൂന്ന് വെന്റിലേറ്ററുകള്‍ നല്കിയിരുന്നു. മെക്‌സിക്കോ,, കൊളംബിയ, ഇക്വഡോര്‍, കാമറൂണ്‍, ബംഗ്ലാദേശ്, യുക്രൈയ്ന്‍ എന്നിവിടങ്ങളിലേക്കും വെന്റിലേറ്ററുകള്‍ അയച്ചിരുന്നു.