സെന്റ് ലൂയിസ്: സെന്റ് ലൂയിസിന്റെ രൂപത്തിന് മുമ്പില്‍ സമാധാനപൂര്‍വ്വമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന കത്തോലിക്കര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ വ്യാപകമായ പ്രതിഷേധം. വംശഹത്യയുടെ പേരില്‍ നടക്കുന്ന കലാപകാരികളാണ് അക്രമം അഴിച്ചുവിട്ടത്. അക്രമത്തില്‍ പരിക്കേറ്റ കോണോര്‍ മാര്‍ട്ടിന്‍ എന്ന വ്യക്തി സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത് വൈറലായി മാറിയിരിക്കുകയാണ്.
രാജ്യം കടന്നുപോകുന്ന പ്രശ്‌നങ്ങളുടെ സമാധാനപൂര്‍വ്വമായ അന്ത്യത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു തങ്ങളെന്നും അപ്പോഴാണ് ആക്രമണം നടന്നതെന്നും അദ്ദേഹം പറയുന്നു. പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന തങ്ങളോട് അവിടം വിട്ടുപോകാന്‍ അവര്‍ ആജ്ഞാപിക്കുകയും തടസം നിന്നവരെ മര്‍ദ്ദിക്കുകയും ചെയ്തു. നടക്കാന്‍ വയ്യാത്ത ഒരു വൃദ്ധനെപോലും അക്രമികള്‍ വെറുതെ വിട്ടില്ല.