ദൈവീക വെളിപാടിനോട് മനുഷ്യൻ പ്രത്യുത്തരിക്കുന്നത് വിശ്വാസത്തിലൂടെയാണ്. അത് തികച്ചും വ്യക്തിപരമായ പ്രവൃത്തിയാണ്. എന്നാൽ സഭയ്ക്ക് നൽകപ്പെട്ട വിശ്വാസമാണ് അയാൾ സ്വീകരിക്കുന്നത്. സഭയിലാണ് അയാൾ വിശ്വാസം ജീവിക്കേണ്ടത്.
വിശ്വാസ ജീവിതം നാം പ്രാപിക്കുന്നത് സഭയിലൂടെ ആകയാൽ അവൾ നമ്മുടെ അമ്മയാണ്. നമുക്ക് പുതു ജന്മം നൽകുന്ന അമ്മയായി സഭയെ നാം വിശ്വസിക്കുന്നു… സഭ നമ്മുടെ മാതാവ് ആയിരിക്കുന്നതിനാൽ അവൾ നമ്മുടെ വിശ്വാസത്തിൻറെ ഗുരുനാഥയും ആകുന്നു (CCC 169). ഒരമ്മ തൻറെ മക്കളെ സംസാരിക്കുവാനും ഗ്രഹിക്കുവാനും ആശയവിനിമയം നടത്താനും പഠിപ്പിക്കുന്നതുപോലെ വിശ്വാസത്തിൻറെ ബോധ്യത്തിലേക്കും വിശ്വാസ ജീവിതത്തിലേക്കും നമ്മെ കൈപിടിച്ചു നടത്തുന്നതിനുവേണ്ടി നമ്മുടെ അമ്മയായ സഭ വിശ്വാസത്തിൻ്റെ ഭാഷ നമ്മെ പഠിപ്പിക്കുന്നു (CCC 171).
സഭയിൽ വിവിധ റീത്തുകളും പ്രാദേശിക സഭകളും ഉണ്ടെങ്കിലും ഒരു വിശ്വാസമാണ് സഭയിൽ ഉള്ളത്. “ഒരേയൊരു ഭവനത്തിൽ വസിക്കുന്നവരെപ്പോലെ ജാഗ്രതാപൂർവം ഈ വിശ്വാസത്തെയും പ്രഘോഷണത്തെയും പരിരക്ഷിക്കുന്നു. അതുപോലെതന്നെ ഒരാത്മാവും ഒരു ഹൃദയവും ഉണ്ടായിരുന്നാലെന്നപോലെ വിശ്വസിക്കുന്നു. ഒരു വദനം മാത്രമുണ്ടായിരുന്നാലെന്നതുപോലെ സഭ ഈ വിശ്വാസം പ്രഘോഷിക്കുകയും പ്രബോധിപ്പിക്കുകയും പകർന്നു കൊടുക്കുകയും ചെയ്യുന്നു”.
ഇതേക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനായി ചുവടെ കാണുന്ന ലിങ്ക് ഉപയോഗിയ്ക്കുക.
https://youtu.be/3cBn1CBGGEs