വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിയുടെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ലോകത്തില്‍ ദാരിദ്ര്യത്തില്‍ നട്ടം തിരിയുന്നവരെ സഹായിക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പ 25000 യൂറോ സംഭാവന ചെയ്തു. വേള്‍ഡ് ഫുഡ് പ്രോഗ്രാമിലേക്കാണ് പാപ്പായുടെ സംഭാവന. 270 മില്യന്‍ ആളുകളെയാണ് ഈ സംഘടന വര്‍ഷത്തില്‍ തീറ്റിപ്പോറ്റുന്നത്.
ലാറ്റിന്‍ അമേരിക്കയിലും ആഫ്രിക്കയിലും ഭക്ഷ്യസംഭരണം ഈ വര്‍ഷം വളരെ കുറഞ്ഞിരിക്കുകയാണെന്നും അനേകര്‍ ഭക്ഷ്യപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ലാറ്റിന്‍ അമേരിക്കയിലെയും ആഫ്രിക്കയിലെയും സ്ഥിതിഗതികള്‍ നാം വിചാരിക്കുന്നതിലും വഷളാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിലെ എമര്‍ജന്‍സി ഡയറക്ടര്‍ വാന്‍ ഡെര്‍ വെല്‍ഡെന്‍ പറയുന്നു.
ലാറ്റിന്‍ അമേരിക്കയില്‍ മൂന്നിരട്ടി ആളുകളാണ് ദാരിദ്ര്യം അനുഭവിക്കുന്നത്. സൗത്ത് ആഫ്രിക്കയില്‍ 90 ശതമാനം ദാരിദ്ര്യമാണ് നേരിടുന്നത്.