നെയ്‌റോബി: കെനിയായിലെ സെന്റ് മേരീസ് മിഷന്‍ ഹോസ്പിറ്റല്‍ പൊളിച്ചുനീക്കാന്‍ ഗവണ്‍മെന്റ് ഭാഗത്തുനിന്ന് നീക്കം. വനഭൂമി കൈയേറിയാണ് ആശുപത്രി നിര്‍മ്മിച്ചിരിക്കുന്നത് എന്നാണ് ഗവണ്‍മെന്റ് വാദം.
2017 മുതല്‍ അസംപ്ഷന്‍ സിസ്റ്റേഴ്‌സ് നടത്തിവന്നിരുന്ന ഹോസ്പിറ്റലായിരുന്നു ഇത്. ആറുവര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷമാണ് ഹോസ്പിറ്റല്‍ സിസ്റ്റേഴ്‌സിന് ലഭിച്ചത്. അതിന് മുമ്പ് ഹോസ്പിറ്റല്‍ നടത്തിയിരുന്നത് മേരിക്‌നോള്‍ വൈദികനായ വില്യം ഫ്രൈഡ ആയിരുന്നു, വനഭൂമിയിലാണ് ആശുപത്രിയെന്ന കേസ് അഞ്ചുവര്‍ഷം മുമ്പ് തന്നെ നിലവിലുണ്ടായിരുന്നു. കേസ്‌കോടതിയുടെ പരിഗണനയിലുമായിരുന്നു. പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നുമില്ല.
പ്രസിഡന്റ് ഡാനിയേല്‍ മോയിയുടെ ഭരണകാലത്ത് അനധികൃതമായി പലരും വനഭൂമി കൈയേറിയിരുന്നു. സൗജന്യമായിട്ടാണ് ഈ ആശുപത്രിയില്‍ ചികിത്സ നല്കിവരുന്നത്. ദരിദ്രരെ സേവിക്കുന്ന ഇതുപോലൊരു ആശുപത്രി സമീപപ്രദേശങ്ങളില്‍ മറ്റൊരിടത്തുമില്ല.