ചെന്നൈ: കോവിഡ് ബാധിച്ച് ഈശോസഭാ വൈദികന്‍ ഫാ. ജോസഫ് എല്‍ പ്രകാശം നിര്യാതനായി. 83 വയസായിരുന്നു. മധുര ശരവണ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരണമടയുന്ന ആദ്യ ഈശോസഭാ വൈദികനാണ് ഇദ്ദേഹം.
1937 മെയ് 21 ന് ജനിച്ച ഫാ.ജോസഫ് 1956 ല്‍ ഈശോസഭയില്‍ ചേര്‍ന്നു. 1971 മാര്‍ച്ച് 28 ന് വൈദികനായി. ഫിലിപ്പൈന്‍സ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ മിഷനറിയായും സേവനം ചെയ്തിട്ടുണ്ട്. മധുരൈ സെന്റ് മേരിസ് ഹോസ്റ്റല്‍ ഡയറക്ടറായിട്ടായിരുന്നു ഇന്ത്യയിലേക്കുള്ള മടങ്ങിവരവ്. മരണംവരെ അദ്ദേഹം പ്രവര്‍ത്തന നിരതനായിരുന്നു.അനേകം സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം ആത്മീയോപദേഷ്ടാവായിരുന്നു.
മദ്രാസ്- മൈലാപ്പൂര്‍ അതിരൂപതയിലെ ഫാ.പാസ്‌ക്കല്‍ പെട്രസ് നിര്യാതനായതും കോവിഡ് ബാധിച്ചായിരുന്നു. 70കാരനായ ഇദ്ദേഹത്തിന്റെ മരണം മെയ് 30 ന് ആയിരുന്നു. ലോകമെങ്ങുമായി 47 ഈശോസഭാ വൈദികര്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞതായിട്ടാണ് കണക്കുകള്‍ പറയുന്നത്.