കൊച്ചി: പ്രകൃതിയെ സംരക്ഷിക്കാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ ജ് ആലഞ്ചേരി. കെസിവൈഎമ്മിന്റെ സംസ്ഥാന തല യുവജനദിനാഘോഷം കാക്കനാട് മൗണ്ട്‌സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതി സംരക്ഷണത്തിന് കെസിവൈഎം ആരംഭിച്ചിരിക്കുന്ന ഹരിതം പദ്ധതി സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ ആലഞ്ചേരി കെസിവൈഎം പതാക ഉയര്‍ത്തി. അദ്ദേഹത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ യുവജനങ്ങള്‍ക്കായി പ്രത്യേക ദിവ്യബലിയും ഉണ്ടായിരുന്നു.