Wednesday, January 22, 2025
spot_img
More

    മാനസാന്തരപ്പെടുക, ഫലം നല്കുക: മാര്‍ ജോസഫ് സ്രാമ്പിക്കല്‍


    പ്രസ്റ്റണ്‍: പന്തക്കുസ്തായിലൂടെയാണ് ഫലം ലഭിക്കാനായി ദൈവം ചുവടു കിളയ്ക്കുകയും വളം ഇടുകയും ചെയ്തിരിക്കുന്നത് എന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. പന്തക്കുസ്തായുടെ ഫലം ഉണ്ടാകുന്നില്ലെങ്കില്‍ ദൈവരാജ്യത്തിന്‌റെ ഭാഗമാകാന്‍ നമുക്ക് കഴിയില്ലയെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഈ കാലം എന്ന് പറയുന്നത് ദൈവരാജ്യത്തിന്റെ കാലമാണ്. ബലപ്രയോഗം നടത്തി മാത്രമേ ഈ രാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയൂ.

    ക്രിസ്തുവിന്റെ പ്രഘോഷണം മരണത്തിനും ഉത്ഥാനത്തിനും ശേഷം ക്രിസ്്തു പഠിപ്പിക്കുന്നത് സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചാണ്. സ്‌നാപകയോഹന്നാന്റെ പ്രഘോഷണവും ഇതുതന്നെയായിരുന്നു. മാനസാന്തരപ്പെടുവിന്‍ സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നായിരുന്നു സ്‌നാപകനും പ്രബോധിപ്പിച്ചിരുന്നത്. നടപടി പുസ്തകത്തിന്റെ അവസാനവചനവും ഈ ഭാഗം തന്നെയാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

    പന്തക്കുസ്തായുടെ ഫലങ്ങള്‍ നമ്മിലുണ്ടായിട്ടുണ്ടോ നാം സംസാരിക്കുന്നത് എന്താണ്.? നാം ദൈവരാജ്യത്തിന്റെ ഭാഗമാണോ. മാര്‍ സാമ്പ്രിക്കല്‍ ചോദിച്ചു. ദൈവരാജ്യത്തിന്റെ ഭാഗമാകണമെങ്കില്‍ സ്‌നാപകയോഹന്നാന്റേതുപോലെയുള്ള വഴിയൊരുക്കല്‍ അത്യാവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
    സ്‌നാപകന്‍ ജലം കൊണ്ടുള്ള മാമ്മോദീസായാണ് നല്കുന്നത്. അത് വചനമാണ്. ദൈവരാജ്യം വചനമാണ്. വചനം മാംസമായതാണ് ദൈവരാജ്യം. വചനത്തോട് താദാതമ്യപ്പെടാത്തതൊന്നും ദൈവരാജ്യമല്ല. വചനത്തിന് വള്ളിപ്പുള്ളി മാറ്റമില്ലാതെ മനസ്സിലാക്കാന്‍ സാധിക്കണം.

    വചനങ്ങളായിരിക്കും നമ്മെ വിധിക്കുന്നത്. അന്ത്യവിധിക്ക് നില്ക്കുമ്പോള്‍ ഓരോ വചനത്തിനും നാം വില കൊടുക്കേണ്ടതായി വരും.വചനത്തോട് പലതും കൂട്ടിച്ചേര്‍ത്തതിനും ഒഴിവാക്കിയതിനുമെല്ലാം നാം കണക്കു കൊടുക്കേണ്ടിവരും. വചനം മനസ്സിലാക്കുമ്പോഴാണ് നാം മനസ്സിലാക്കുന്നത് നാം വചനമനുസരിച്ചല്ല ജീവിക്കുന്നതെന്ന്.

    അതുകൊണ്ട് നാം മാനസാന്തരപ്പെടണം, പ്രായശ്ചിത്തം ചെയ്യണം, ഫലം പുറപ്പെടുവിക്കണം. മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!