ഷ്‌റൂബറി: ലോക്ക് ഡൗണിനെ തുടര്‍ന്ന് കത്തോലിക്കാ രൂപതകളുടെ കാര്യം പരുങ്ങലില്‍ ആയിരിക്കുകയാണെന്നും സാമ്പത്തികമായ പ്രതിസന്ധി നേരിടുന്ന രൂപതയെ ഗവണ്‍മെന്റ് സഹായിക്കണമെന്നും ബിഷപ് മാര്‍ക്ക് ഡേവിസ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ദേവാലയങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ദേവാലയങ്ങളുടെ വരുമാനം കുറഞ്ഞു. രൂപതയിലെ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
ഷ്‌റൂബെറി രൂപത നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികപ്രതിസന്ധിയുടെ അവസ്ഥ എംപി മൈക്ക് കാനെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് 23 നാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് കനത്ത സാമ്പത്തികനഷ്ടമാണ് രൂപതയ്ക്ക് വരുത്തിവച്ചിരിക്കുന്നത്. രൂപതയുടെ ദീര്‍ഘകാല ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടുനേരിടുകയാണ്.രൂപതയുടെ പ്രശ്‌നം പാര്‍ലമെന്റില്‍ അവതരിപ്പിച്ച എംപിക്ക് ബിഷപ് മാര്‍ക്ക് ഡേവീസ് നന്ദി അറിയിച്ചു.
സാധിക്കുന്ന വിധത്തിലെല്ലാം ചെലവുകള്‍ കുറയ്ക്കാനാണ് രൂപതയുടെ ശ്രമം. കെട്ടിടങ്ങളുടെ മെയ്ന്റനന്‍സ് ജോലികള്‍ പലതും മുടങ്ങികിടക്കുകയാണ്. അദ്ദേഹം പറഞ്ഞു.
ജൂലൈ നാലു മുതല്‍ ഇംഗ്ലണ്ടില്‍ പൊതുകുര്‍ബാനകള്‍ അര്‍പ്പിക്കാന്‍ ഗവണ്‍മെന്റ് അനുവാദം നല്കിയിട്ടുണ്ട്.