ബാംഗ്ലൂര്‍: ബാഗ്ലൂര്‍ മുന്‍ ആര്‍ച്ച് ബിഷപ് ബെര്‍നാര്‍ഡ് മോറസിന് കോവിഡ് 19 സ്ഥിരീകരിച്ചു. സെന്റ് ജോണ്‍സ് മെഡിക്കല്‍കോളജില്‍ നടത്തിയ പതിവു ചെക്കപ്പിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. രോഗത്തില്‍ മാറ്റമില്ലെന്നും പത്രക്കുറിപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. ജൂലൈ മൂന്നിനാണ് വാര്‍ത്ത പുറത്തുവിട്ടത്.
ഏഴുലക്ഷത്തോളം കോവിഡ് 19 രോഗികള്‍ ഇന്ത്യയിലുണ്ടെന്നാണ് ജൂലൈ അഞ്ചുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒറ്റദിവസം കൊണ്ട് 24,000 ആളുകള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇരുപതിനായിരത്തോളം പേര്‍ ഇതിനകം മരണമടഞ്ഞിട്ടുണ്ടെന്നാണ് കണക്ക്.
ഇതേസമയം ആസാമിലെ ഡിബ്രുഗാഹ് രൂപതയിലെ കത്തോലിക്കാ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന 12 കന്യാസ്ത്രീകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കോവി്ഡ് ബാധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയില്‍ ഒരു ഈശോസഭാ വൈദികന്‍ മരണമടയുകയും ചെയ്തിരുന്നു.