നോത്രദാം കത്തീഡ്രലിലെ അഗ്നിബാധ ലോകത്തിന്റെ മുഴുവന്‍ സങ്കടവും നടുക്കവുമായിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ദേവാലയത്തിന്റെ പുനനിര്‍മ്മാണത്തിനുള്ള സാമ്പത്തികസഹായങ്ങള്‍ വാഗ്ദാനം ചെയ്യപ്പെടുകയുമുണ്ടായിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത് അതൊന്നുമല്ല.
നോത്രദാം ദേവാലയത്തില്‍ അഗ്നി ആളിപ്പടരുമ്പോള്‍ ആ നാളങ്ങള്‍ക്കിടയില്‍ ക്രി്‌സ്തുവിന്റെ രൂപം പ്രത്യക്ഷപ്പെട്ടതായ ചിത്രമാണ് അത്. ക്രിസ്തുവിന്റെ രൂപമല്ല പരിശുദ്ധ മറിയത്തിന്റെ രൂപമാണ് അതെന്നും ഭിന്നാഭിപ്രായമുണ്ട്. അഗ്നിബാധയിലും ദൈവത്തിന്റെ സജീവവാന്നിധ്യമുണ്ടായിരുന്നതായിട്ടാണ് ദൃക് സാക്്ഷികളുടെ വിവരണം.
നോത്രദാം എന്ന വാക്കിന്റെ ഇംഗ്ലീഷ് അര്‍ത്ഥം ഔര്‍ ലേഡി എന്നാണ്.