വാഷിംങ്ടണ്‍: മിയാമിയിലെ നല്ല ഇടയന്‍ ദേവാലയത്തിലെ ക്രിസ്തുരൂപത്തിന്റെ ശിരസ് അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തി. ദേവാലയങ്ങള്‍ക്കും വിശുദ്ധരൂപങ്ങള്‍ക്കും സഭാവക വസ്തുക്കള്‍ക്കും എതിരെ നടന്നുവരുന്ന ആക്രമണങ്ങളില്‍ ഒടുവിലത്തേതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവമാണ് ഇത്. അമേരിക്കയില്‍ ഉടനീളം വിശുദ്ധരൂപങ്ങള്‍ക്ക് നേരെയുള്ള അക്രമം നടന്നുകൊണ്ടിരിക്കുകയാണ്.
വിശുദ്ധരൂപങ്ങള്‍ തകര്‍ക്കുന്നതിന് പുറമെ വികൃതമാക്കുക. ദൈവവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിവയ്ക്കുക തുടങ്ങിയവും നടന്നുവരുന്നു. ക്രൈസ്തവ വിശ്വാസത്തിനും സഭയ്ക്കും എതിരെയുള്ള അക്രമമാണ് ഇതെന്ന് മിയാമി ആര്‍ച്ച് ബിഷപ് ആക്രമണത്തെക്കുറിച്ച് പ്രതികരിച്ചു. ജൂലൈ 14 ന് രാത്രിയിലോ ജൂലൈ 15ന് വെളുപ്പിനോ ആണ്് ആക്രമണംനടന്നതെന്ന് വിശ്വസിക്കുന്നു. രൂപത്തിലെ ശിരസ് പൂര്‍ണ്ണമായും അറുത്തുമാറ്റിയ നിലയിലായിരുന്നു. വലിയൊരു ശക്തി ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി ആര്‍ച്ച് ബിഷപ് പറഞ്ഞു.
കഴിഞ്ഞ ദിവസം ടെന്നസി ഇടവകയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തിന്റെ ശിരഛേദം നടന്നിരുന്നു.