കൊളംബോ: ശ്രീലങ്കയിലെ കതാനയിലെ കൊച്ചികഡെ സെന്റ് ആന്റണീസ് ദേവാലയം, കതുവപിട്ടിയ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം, ബട്ടിക്കലോവയിലെ ദേവാലയം എന്നിവിടങ്ങളില്‍ ഈസ്റ്റര്‍ ആരാധനയ്ക്കിടെ നടന്ന ഭീകരാക്രമണത്തില്‍ 137 പേര്‍ കൊല്ലപ്പെടുകയും നൂറു കണക്കിന് ആളുകള്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒമ്പതു വിദേശികളും ഉള്‍പ്പെടുന്നതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
രാവിലെ 8.45 നാണ് ലോകത്തെ നടുക്കിയ ഈ ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. അക്രമികളെ പിടികൂടാനുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.