ഹാര്‍ട്ട് അറ്റാക്ക്: ആസാമില്‍ മലയാളി വൈദികന്‍ നിര്യാതനായി

ഡിമാപ്പൂര്‍: മലയാളിയായ സലേഷ്യന്‍ വൈദികന്‍ ഫാ.ജോസഫ് കൈപ്പള്ളിമ്യാലില്‍ നിര്യാതനായി. ഹാര്‍ട്ട് അറ്റാക്കായിരുന്നു മരണകാരണം. 56 വയസായിരുന്നു. അരുണാച്ചല്‍ പ്രദേശില്‍ മിഷനറി വൈദികനായിരുന്നു.

നാഗാലാന്റില്‍ സലേഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച ഇദ്ദേഹം മണിപ്പൂരിലെ ഡോണ്‍ ബോസ്‌ക്കോ ജോര്‍ഹാറ്റിന്റെ തലവനുമായിരുന്നു. അരുണാച്ചല്‍ പ്രദേശിലെ ദരിദ്ര കുടുംബങ്ങളെ ലക്ഷ്യമാക്കിക്കൊണ്ടുള്ളതായിരുന്നു പ്രവര്‍ത്തനങ്ങള്‍. തങ്ങളെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന നല്ലൊരു വൈദികനെയാണ് ഫാ. ജോസഫിന്റെ മരണത്തോടെ അരുണാച്ചല്‍ പ്രദേശിലെ ജനങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നത്.

1964 ല്‍ ജനിച്ച ഇദ്ദേഹം 1985 മെയ് 24 നാണ് സലേഷ്യന്‍ സഭാംഗമായത്. 1995 ല്‍ വൈദികനായി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates