അരുവിത്തുറ: ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തിലെ തിരുനാളിന് ഇന്ന് കൊടിയേറും. ഇന്ന് വൈകുന്നേരം നാലുമ ണിക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന, നൊവേന എന്നിവയ്ക്ക് സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ആറു മണിക്ക് കൊടിയേറ്റ്.
നാളെ രാവിലെ 9.30 നാണ് തിരുസ്വരൂപ പ്രതിഷ്ഠ.പത്തുമണിക്കുള്ള ആഘോഷമായ സുറിയാനി കുര്‍ബാന പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അര്‍പ്പിക്കും.
പ്രധാന തിരുനാള്‍ ദിനമായ 24 പൂര്‍ണ്ണദണ്ഡവിമോചന ദിനം കൂടിയാണ്. രാവിലെ എട്ടുമണിക്ക് മാവേലിക്കര രുപതാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ദിവ്യബലി അര്‍പ്പിക്കും.
25 ന് വൈകുന്നേരം അഞ്ച് മുപ്പതിന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ദിവ്യബലി അര്‍പ്പിക്കും. ഏഴുമണിക്ക് തിരുസ്വരൂപ പുനപ്രതിഷ്ഠ.
മെയ് ഒന്നാം തീയതിയാണ് എട്ടാമിടം. രാവിലെ 11 മണിക്ക് പാല രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ദിവ്യബലി അര്‍പ്പിക്കും.