പ്രാര്‍ത്ഥന കൊണ്ട് കോവിഡ് സുഖമാകുമെന്ന് പ്രസംഗിച്ചതിന്റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട സുവിശേഷപ്രഘോഷകന്‍ മോചിതനായി

നേപ്പാള്‍: മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ജയിലില്‍ അടയക്കപ്പെട്ട സുവിശേഷപ്രഘോഷകന്‍ കേസ്ഹാബ് രാജ് ആചാര്യ മോചിതനായി. കോവിഡിനെ പ്രാര്‍്ഥന കൊണ്ട് സുഖപ്പെടുത്താം എന്ന് പ്രസംഗിച്ചതിന്റെ പേരിലായിരുന്നു അറസ്റ്റും ജയില്‍വാസവും.

മാര്‍ച്ച് 23 നാണ് തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നതിന്റെ പേരില്‍ ഇദ്ദേഹത്തെ ആദ്യം അറസ്റ്റ് ചെയ്തത്. പള്ളിയിലെ പ്രാര്‍ത്ഥനയില്‍ കൊറോണ വൈറസിനെ ശാസിച്ച് പറഞ്ഞയ്ക്കുന്നതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

പിന്നീട് ഏപ്രില്‍ എട്ടിന് വിട്ടയച്ചു. എന്നാല്‍ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates