ആലപ്പുഴയില്‍ 151 വര്‍ഷം പഴക്കമുള്ള ദേവാലയം തകര്‍ന്നു വീണു

ആലപ്പുഴ: മടവീഴ്ചയെ തുടര്‍ന്ന് ആലപ്പുഴയില്‍ 151 വര്‍ഷം പഴക്കമുള്ള ദേവാലയം തകര്‍ന്നുവീണു. സിഎസ് ഐ ക്രൈസ്റ്റ് ചര്‍ച്ചിന്റെ കീഴിലുള്ള സെന്റ് പോള്‍സ് ദേവാലയമാണ് തകര്‍ന്നുവീണത്. ഇന്നലെ പുലര്‍ച്ചയാണ് അപകടം. അള്‍ത്താരയടക്കം ദേവാലയം തകര്‍ന്നുവീഴുകയായിരുന്നു. ഉപകരണങ്ങളും ഒഴുകിപ്പോയി.

രണ്ടു പാടശേഖരങ്ങള്‍ക്ക് നടുവിലായിരുന്നു ദേവാലയം. എല്ലാ ഞായറാഴ്ചയും വിശുദ്ധ കുര്‍ബാനയും മറ്റ് ശുശ്രൂഷകളും നടന്നുവരുന്ന ദേവാലയമാണ് ഇത്. 30 കുടുംബങ്ങളാണ് ഈ ദേവാലയത്തിന് കീഴിലുള്ളത്.

1869 ല്‍ സിഎംഎസ് മിഷനറിയായ ഫാ. ഡബ്യൂ ജെ റിച്ചാര്‍ഡ്‌സാണ് പള്ളി പണികഴിപ്പിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates