വത്തിക്കാന്‍ സിറ്റി: ലോകത്തെ കൊറോണ വൈറസില്‍ നിന്ന് രക്ഷിക്കാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിന് കഴിയുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
അമ്മയുടെ അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുമെന്നത് ഉറപ്പാണ്, നിങ്ങളുടെ കുടുംബങ്ങളെ അമ്മ രക്ഷിക്കും. പോളീഷ് ജനതയ്ക്ക് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സോവിയറ്റ് യൂണിയന്റെ മേല്‍ പോളീഷ് ജനത നേടിയ വിജയത്തിന്റെ തിരുനാള്‍ ദിനത്തിന് മുന്നോടിയായി നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
1920 ഓഗസ്റ്റ് 15 പോളണ്ടിലെ ജനതയെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണ്. അന്നേ ദിവസമാണ് വാഴ്‌സോയില്‍ നടന്ന യുദ്ധത്തില്‍ പോളണ്ട് ജനത വിജയം നേടിയത്. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴിയാണ് പോളണ്ട് ജനത വിജയം നേടിയത്. ഈ വിജയത്തിന്റെ അനുസ്മരണം പോളീഷ് ആര്‍മ്ഡ് ഫോഴ്‌സസ് ഡേ ആയിട്ടാണ് കൊണ്ടാടുന്നത്.