ഡെന്‍വര്‍: ലാഫയെറ്റ രൂപതയില്‍ ഈ വര്‍ഷം യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുന്നു. ഓഗസ്റ്റ് 17 ന് ഔദ്യോഗികമായി വര്‍ഷാചരണത്തിന് തുടക്കം കുറിച്ചു.
ആഗോള കത്തോലിക്കാ സഭയുടെ മധ്യസ്ഥനായി വാഴ്ത്തപ്പെട്ട പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പ യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്റെ 150 ാം വാര്‍ഷികം പ്രമാണിച്ചാണ് രൂപതയില്‍ സെന്റ് ജോസഫ് ഇയര്‍ ആഘോഷിക്കുന്നതെന്ന് രൂപതാധ്യക്ഷന്‍ ബിഷപ് ഡഗ്ലസ് ദെഷോറ്റല്‍ പറഞ്ഞു.
രണ്ടുമാസം മുമ്പ് യൗസേപ്പിതാവിന്റെ വര്‍ഷാചരണം നടത്താനായിരുന്നു പദ്ധതിയെങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. 2021 മെയ് ഒന്നിന് വര്‍ഷാചരണം സമാപിക്കും.
മില്‍ട്ടണിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തോടെയായിരിക്കും വര്‍ഷാചരണം സമാപിക്കുന്നത്. ഇതോട് അനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പൂര്‍ണ്ണദണ്ഡവിമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്.
വര്‍ഷം മുഴുവന്‍ രൂപതയില്‍ വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും.