മിഷിഗന്‍: ഞായറാഴ്ച ബോട്ടപകടത്തില്‍ കാണാതെ പോയ കത്തോലിക്കാ വൈദികന്റെ മൃതദേഹം കണ്ടെത്തി. ബോട്ട് മറിഞ്ഞ് ഞായറാഴ്ചയാണ് ഫാ. സ്റ്റീഫന്‍ റൂണിയെ കാണാതെ പോയത്. ഡിട്രോയിറ്റ് നദിയിലാണ് ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്.
ഫാ. സ്റ്റീഫന്‍(66) നെ കൂടാതെ ചിലെസ്(52) എന്നയാളും മരണമടഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. ചിലൈസിന്റെ ഭാര്യയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹവും ഫാ. സ്റ്റീഫനും ആഴമേറിയ സൗഹൃദബന്ധം പുലര്‍ത്തിയിരുന്നു. കുടുംബത്തിന്‌റെ ദു:ഖത്തിന്റെനിമിഷങ്ങളില്‍ ആശ്വാസമായി ഫാ. സ്റ്റീഫന്‍ ഉണ്ടായിരുന്നു. ഇഹലോകത്തിലെ സൗഹൃദം മരണത്തിലും ഇരുവരും പുലര്‍ത്തി.