ഇസ്താംബൂള്‍: ഹാഗിയ സോഫിയക്ക് പിന്നാലെ തുര്‍ക്കിയിലെ പ്രശസ്തമായ ചോറ ദേവാലയവും മോസ്‌ക്കായി മാറ്റുന്നു. ക്രൈസ്തവ ദേവാലയമായി നിര്‍മ്മിച്ച ചോറാ ദേവാലയം പിന്നീട് മ്യൂസിയമായി മാറ്റിയിരുന്നു. ഇതാണ് മുസ്ലീം ആരാധനാലയമായി മാറ്റുന്നത്.
ഇന്നലെയാണ് ഇത് സംബന്ധിച്ച് പ്രസിഡന്റ് എര്‍ദോഗാന്‍ ഒപ്പുവച്ചത്. മ്യൂസിയം ഇന്നലെ വിശ്വാസികള്‍ക്കായി പ്രാര്‍ത്ഥനയ്ക്ക് തുറന്നുകൊടുക്കുകയും ചെയ്തു.
ഒരു മാസം മുമ്പാണ് ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കി മാറ്റിയത്.ലോകമെങ്ങുമുള്ള ക്രൈസ്തവവിശ്വാസികളെ ഏറെ ദു:ഖത്തിലാഴ്ത്തിയതായിരുന്നു തുര്‍ക്കി പ്രസിഡന്റിന്റെ ഈ തീരുമാനം. ഇതിനെതിരെ ലോകരാജ്യങ്ങള്‍ തന്നെ ശബ്ദിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് ചോറ മ്യൂസിയവും മോസ്‌ക്കായി മാറ്റിയിരിക്കുന്നത്.