തൃശൂര്‍: പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാളിന് ഒരുക്കമായി എട്ടുനോമ്പ് ദിനങ്ങളില്‍ ഉപവാസവും പ്രാര്‍ത്ഥനയും അനുഷ്ഠിക്കണമെന്ന സഭയുടെ ആഹ്വാന പ്രകാരം ഈ ദിവസങ്ങളില്‍ പരിശുദ്ധ അമ്മയോട് ചേര്‍ന്ന് പ്രാര്‍്ഥിക്കാനും ധ്യാനിക്കാനുമായി ഷെക്കെയ്‌ന ടെലിവിഷന്‍ ഒരുക്കുന്ന പ്രോഗ്രാമാണ് മിസ്പ. ഇന്ന് ആരംഭിക്കുന്ന പ്രോഗ്രാം സെപ്തംബര്‍ എട്ടിന് സമാപിക്കും. രാത്രി ഒമ്പതു മുതല്‍ പത്തു മുപ്പതുവരെയാണ് സമയം.
കേരളസഭയിലെ പ്രശസ്തരായ ധ്യാനഗുരുക്കന്മാരാണ് പ്രോഗ്രാം നയിക്കുന്നത്. സെപ്തംബര്‍ ഒന്നിന് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, രണ്ടിന് ബ്ര. സന്തോഷ് കരുമാത്ര, മൂന്നിന് ഫാ. ഡൊമനിക് വാളമന്മാല്‍, നാലിന് ബ്ര. സാബു ആറുത്തൊട്ടിയില്‍, അഞ്ചിന് ഫാ. ബിനോയി കരിമരുത്തുങ്കല്‍, ആറുമുതല്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ എന്നിവരാണ് പ്രോഗ്രാം നയിക്കുന്നത്.
ഷെക്കെയ്‌ന ടെലിവിഷനില്‍ കൂടാതെ ഷെക്കെയ്‌ന യൂട്യൂബ് ചാനലിലും പ്രോഗ്രാം ലഭ്യമാകും.
മിസ്പ എന്ന ഹീബ്രുവാക്കിന്റെ അര്‍ത്ഥം കാവല്‍ഗോപുരം എന്നാണ്.