Wednesday, February 5, 2025
spot_img
More

    ഹൈന്ദവസന്യാസിമാരുടെ കൊലപാതകത്തിന് പിന്നില്‍ ക്രൈസ്തവര്‍: വ്യാജ ആരോപണവുമായി ആര്‍എസ്എസ്

    മഹാരാഷ്ട്ര: ക്രൈസ്തവരാണ് സംസ്ഥാനത്ത് അക്രമങ്ങള്‍ അഴിച്ചുവിട്ടതെന്നും അതാണ് രണ്ട് ഹൈന്ദവസന്യാസിമാരുടെ ജീവന്‍ അപഹരിച്ചതെന്നുമുള്ള വ്യാജ ആരോപണവുമായി ആര്‍എസ്എസ്.

    മുസ്ലീമുകളെ ലക്ഷ്യം വച്ചുള്ള ആരോപണത്തിന് പിന്നാലെയാണ് ഇപ്പോള്‍ ക്രൈസ്തവര്‍ക്ക്‌ന െേരയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നതെന്ന് മുംബൈ കേന്ദ്രമായുള്ള കാത്തലിക് സെക്കുലര്‍ ഫോറത്തിന്റെ സ്ഥാപകന്‍ ജോസഫ് ദയസ് പറഞ്ഞു. ക്രൈസ്തവര്‍ അക്രമം പിന്തുടരുന്നവരല്ല. ക്രിസ്തുവിന്റെ വാക്കുകള്‍ അനുസരിച്ച് ശത്രുക്കളെ പോലും സ്‌നേഹിക്കുന്നവരാണ്. അദ്ദേഹം പറഞ്ഞു.

    ആരോപണത്തിന് ആസ്പദമായ സംഭവം നടന്നത് ഏപ്രില്‍ 16 നാണ്. ഗുജറാത്തില്‍ നിന്ന് കാറില്‍ വരികയായിരുന്ന സന്യാസിമാരെയും െൈഡ്രവറെയും അവയവക്കടത്തുകാരായി തെറ്റിദ്ധരിച്ച് ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. കോവിഡ് കാലത്ത് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ സോഷ്യല്‍മീഡിയായില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. 115 പേരെ പോലീസ് സംഭവത്തോട് അനുബന്ധിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!