‘
ബെംഗളൂര്: ക്രൈസ്തവവിരുദ്ധ പരാമര്‍ശം നടത്തിയ രാഷ്ട്രീയ നേതാവ് പ്രസ്താവന പിന്‍വലിച്ച് ക്രൈസ്തവരോട് മാപ്പ് പറയണമെന്ന് ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോ. ബിജെപി നേതാവ് കെ എസ് ഈശ്വരപ്പയോടാണ് ആര്‍ച്ച് ബിഷപ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
നേതാവിന്റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ മുറിപ്പെടുത്തിയെന്നും അത് സമൂഹത്തില്‍ അവര്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും ആര്‍ച്ച് ബിഷപ് വിശദീകരിച്ചു. അതുകൊണ്ട് ഈ പ്രസ്താവന പിന്‍വലിച്ച് ക്രൈസ്തവരോട് നേതാവ് മാപ്പ് പറയണം. ബെംഗളൂര് ആര്‍ച്ച് ബിഷപ്പും കര്‍ണാടക റീജിയന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ പ്രസിഡന്റുമാണ് ആര്‍ച്ച് ബിഷപ്.
ഇലക്ഷന്‍ പ്രചാരണ വേളയിലാണ് മുന്‍ കര്‍ണ്ണാടക ഡെപ്യൂട്ടി മന്ത്രികൂടിയായ ഈശ്വരപ്പ വിവാദപ്രസ്താവന നടത്തിയത്. തന്റെ പാര്‍ട്ടി മനപ്പൂര്‍വ്വം ക്രൈസ്തവര്‍ക്ക് ടിക്കറ്റ് കൊടുക്കാത്തതാണെന്നും അവര്‍ രാജ്യത്തോട് വിശ്വസ്തതയില്ലാത്തവരും സത്യസന്ധരല്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
ക്രൈസ്തവര്‍ക്കെതിരെ മന്ത്രി നടത്തിയ ഈ പ്രസ്താവന തന്നെ ഞെട്ടിച്ചുവെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു.