വത്തിക്കാന്‍ സിറ്റി: വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ കബറിടം ഒക്ടോബര്‍ മൂന്നിന് സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ അവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം പുതിയ ചാക്രിക ലേഖനത്തില്‍ ഒപ്പുവയ്ക്കും.
മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ളതാണ് ചാക്രികലേഖനം. ഒരേ ദൈവത്തിന്റെ സൃഷ്ടികളെന്ന നിലയില്‍ നാം എല്ലാവരും എങ്ങനെയാണ് സഹോദരീ സഹോദരന്മാരായിരിക്കുന്നത് എന്നാണ് ചാക്രികലേഖനം ചര്‍ച്ച ചെയ്യുന്ന വിഷയം.
പകര്‍ച്ചവ്യാധികളുടെ ഇന്നത്തെ പശ്ചാത്തലത്തില്‍ ചാക്രികലേഖനത്തിന്‌റെ പ്രസക്തി വളരെ വലുതാണെന്ന് അസ്സീസിയിലെ ബിഷപ് ഡൊമിനിക്കോ അഭിപ്രായപ്പെട്ടു. പാപ്പയുടെ അസ്സീസി സന്ദര്‍ശനം സ്വകാര്യ ചടങ്ങായിരിക്കും.