Wednesday, January 22, 2025
spot_img
More

    ദിവ്യകാരുണ്യപ്രദക്ഷിണവുമായി വിശ്വാസികളുടെ ഇടയിലേക്ക്, നടവയല്‍ ഇടവകയില്‍ നടത്തിയ ദിവ്യകാരുണ്യപ്രദക്ഷിണം ഭക്തിനിര്‍ഭരമായി

    നടവയല്‍: നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ഇടവകയില്‍ ദിവ്യകാരുണ്യപ്രദക്ഷിണം നടത്തി. ഇടവകയിലെ മുഴുവന്‍ വാര്‍ഡുകളിലും പ്രത്യേകമായി അലങ്കരിച്ച വാഹനങ്ങളില്‍ വിശുദ്ധ കുര്‍ബാന എഴുന്നെളളിച്ച് വൈദികര്‍ എത്തിയപ്പോള്‍ വിശ്വാസികളെ സംബന്ധിച്ച് അത് ഭക്തിനിര്‍ഭരമായ നിമിഷങ്ങളായി മാറി.

    കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി ദേവാലയങ്ങളില്‍ എത്താനോ ഭക്തകര്‍മ്മങ്ങളില്‍ സജീവതയോടെ പങ്കെടുക്കാനോ കഴിയാതെ പോയ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഇതേറെ അനുഗ്രഹപ്രദവുമായിരുന്നു. ആധ്യാത്മികജീവിതത്തിലും വിശ്വാസജീവിതത്തിലും ദിവ്യകാരുണ്യപ്രദക്ഷിണം ഏറെ കരുത്തുപകര്‍ന്നുവെന്ന വിശ്വാസികള്‍ അഭിപ്രായപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!