ഇരിങ്ങാലക്കുട രൂപത, കൊടുങ്ങല്ലൂര്‍- ഇരിങ്ങാലക്കുട രൂപത എന്ന് പേരുമാറ്റുന്നു

ഇരിങ്ങാലക്കുട: സീറോ മലബാര്‍ സഭയിലെ ഇരിങ്ങാലക്കുട രൂപതയ്ക്ക് പേരുമാറ്റം. ഇനിമുതല്‍ കൊടുങ്ങല്ലൂര്‍- ഇരിങ്ങാലക്കുട രൂപത എന്നാവും പ്രസ്തുത രൂപത അറിയപ്പെടുന്നത്. രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനാണ് ഈ വിവരം അറിയിച്ചത്.

രൂപതയുടെ പേര് ഇപ്രകാരം ഉപയോഗിക്കാന്‍ നമുക്ക് അനുവാദം ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

തൃശൂര് രൂപതയില്‍ നിന്ന് വിഭജിച്ചാണ് ഇരിങ്ങാലക്കുട രൂപത ജന്മമെടുത്തത്. ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലായിരുന്നു പ്രഥമ മെത്രാന്‍. ചരിത്രപരമായും സഭാപരമായും ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ഇരിങ്ങാലക്കുടയും കൊടുങ്ങല്ലൂരും.

മാര്‍ യൗസേപ്പ് കരിയാറ്റില്‍ മെത്രാപ്പോലീത്തയുടെ ഓര്‍മ്മദിവസം ദിവ്യബലി അര്‍പ്പിക്കുന്നതിനിടയിലാണ് മാര്‍ പോളി കണ്ണൂക്കാടന്‍ രൂപതയുടെ പേര് മാറ്റുന്ന വിവരം അറിയിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates