കുടമാളൂര്‍: കുടമാളൂര്‍ സെന്റ് മേരിസ് ഫൊറോന ദേവാലയം ഇനി മുതല്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രം. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനം നടന്നത്. രാവിലെ 11 ന് ദേവാലയത്തില്‍ നടന്ന വിശുദ്ധകുര്‍ബാന മധ്യേ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത്.
ഇതുസംബന്ധിച്ച കല്‍പ്പന ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് കര്‍ദിനാള്‍ കൈമാറി. റവ. ഡോ മാണി പുതിയിടമാണ് ആര്‍ച്ച് പ്രീസ്റ്റ്.