വത്തിക്കാന്‍ സിറ്റി: എല്ലാ മനുഷ്യരുടെയും മൂല്യവും പ്രാധാന്യവും വലുതാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അത് സംരക്ഷിക്കാന്‍ വേണ്ടി പരിശ്രമിക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. വ്യവസ്ഥകളില്ലാതെ ജീവിതത്തെ സ്വീകരിക്കണമെന്നും അതിനെ ആര്‍ദ്രതയോടെ പിന്താങ്ങണമെന്നും പാപ്പ വ്യക്തമാക്കി. സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യാതൊരു വ്യവസ്ഥകളുമില്ലാതെ ജീവനെ സ്വീകരിക്കാനും അതിന്റെ ദുര്‍ബലതയെ ആര്‍ദ്രതയോടെ താങ്ങിനിര്‍ത്താനും ജീവിതത്തിന്റെ ഓരോ ഘട്ടത്തെയും ആദരവോടെ അനുഗമിക്കാനും ശബ്ദമില്ലാത്തവരെ സധൈര്യം സംരക്ഷിക്കാനും ഞങ്ങളെ പഠിപ്പിക്കണമേ പാപ്പ എക്‌സില്‍ കുറിച്ചു.