കൊല്‍ക്കൊത്ത: കൊല്‍ക്കൊത്ത അതിരൂപതയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനായ ഫാ. മെര്‍വിന്‍ കാരാപിയറ്റിന്റെ അപ്രതീക്ഷിത മരണത്തില്‍ വിശ്വാസികള്‍ കേഴുന്നു. 87 വയസുകാരനായ ഇദ്ദേഹത്തിന്റെ മരണം വളരെ ആകസ്മികമായിരുന്നു.
എഴുത്തുകാരന്‍, അധ്യാപകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. ഏറ്റവും പഴക്കം ചെന്ന കത്തോലിക്കാ പ്രസിദ്ധീകരണമായ ഹെറാള്‍ഡില്‍ ഇദ്ദേഹം എഴുതിയിരുന്ന കോളം ഏറെ ജനപ്രീതി നേടിയിരുന്നു.
ഇന്ന് രാവിലെ പത്തുമണിക്ക് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും.