Thursday, February 13, 2025
spot_img
More

    മനുഷ്യമന:സാക്ഷിയെ ഉണര്‍ത്തിക്കൊണ്ട് അജാതശിശുക്കള്‍ക്കു വേണ്ടി ഇനി ഈ മണി മുഴങ്ങും

    പോളണ്ട്: മനുഷ്യമനസ്സാക്ഷിയുടെ സ്വരമായി ഇനിമുതല്‍ ഈ മണി ഉതിരും. പോളണ്ടിലെ മാര്‍ച്ച് ഫോര്‍ ലൈഫിന്റെയും ഇതര പ്രോലൈഫ് സംഘടനകളുടെയും സഹകരണത്തോടെ യെസ് റ്റു ലൈഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് അബോര്‍ഷനെതിരെ മനുഷ്യമനസാക്ഷിയെ ഉണര്‍ത്താനായി പ്രതീകാത്മകമായി ഈ മണി സ്ഥാപിക്കുന്നത്.

    മണിയുടെ വെഞ്ചിരിപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ പൊതുദര്‍ശന വേളയ്ക്ക് ശേഷം നിര്‍വഹിച്ചു. മനുഷ്യമനസാക്ഷിയെ ഉണര്‍ത്താനായി പാപ്പ മണി അടിക്കുകയും ചെയ്തു.അബോര്‍ഷന്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നവരുടെ മനസ്സാക്ഷിയെ ഉണര്‍ത്തുക എന്നതാണ് പ്രതീകാത്മകമായ മണിനാദത്തിലൂടെ ഉദ്ദേശിക്കുന്നത്.

    ഒരു കുഞ്ഞിന്റെ ജനനം അമ്മയുടെ ഹൃദയത്തില്‍ നിന്നാരംഭിക്കുന്നു എന്ന വാഴ്ത്തപ്പെട്ട ജെഴ്‌സി പോപ്പിലുസ്‌ക്കയുടെ വാക്കുകള്‍ അജാതശിശുവിന്റെ അള്‍ട്രാസൗണ്ട് ഇമേജിനൊപ്പം മണിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. കൂടാതെ വിശുദ്ധ മത്താ 5:17, പുറപ്പാട് 20:13 തിരുവചനങ്ങളും.

    ഗര്‍ഭധാരണം മുതല്‍ സ്വഭാവിക മരണംവരെയുള്ള മനുഷ്യജീവന്റെ വില ഓര്‍മ്മിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!