Sunday, October 13, 2024
spot_img
More

    കരുണയില്ലാത്ത മാതൃത്വം


    മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്‌ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.”(ഏശയ്യാ 49 : 15).

    എല്ലാം മുൻകൂട്ടി അറിയുന്ന ദൈവം, മാതാപിതാക്കളുടെ മാനസികാവസ്ഥ പോലും തിരിച്ചറിയുന്ന ദൈവം, ഓരോ കുഞ്ഞിനേയും വ്യക്തിപരമായി അറിയുന്ന ദൈവം അമ്മയേക്കാൾ ഉന്നതൻ.
     

    നിരവധി ദമ്പതികൾ വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും മക്കളില്ലാതെ വിഷമിക്കുകയും പ്രാർത്ഥനയിൽ ദൈവാനുഗ്രഹം യാചിച്ച് കഴിയുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ നാം കേൾക്കുന്ന വാർത്തകൾ അതീവ വേദനാജനകം.
     

    ശരീരത്തിൻറെ ഇച്ഛകൾ പൂർത്തിയാക്കാൻ വേണ്ടി ,കാമപൂരണത്തിനുവേണ്ടി സ്വന്തം ഭർത്താവിനെയും മക്കളെയും ഇല്ലായ്മ ചെയ്യുന്ന ഭാര്യ ചിത്രം. കാമുകനോടൊപ്പം സുഖവാസം നടത്താൻ വേണ്ടി സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊല്ലുന്ന മാതൃത്വം. ഏതാനും നിമിഷത്തെ ശരീര സുഖത്തിനുവേണ്ടി ഒരു ജീവനെ ഇല്ലാതാക്കുന്നതിൻ ആനന്ദിക്കുന്ന ജീവിതം.
     

    ദൈവത്തിന്റെ പദ്ധതിയിൽ നിന്ന് തെന്നിമാറി പിശാചിന്റേയും ദുഷ്ടാ രൂപികളുടെയും ഇംഗിതത്തിനു വഴങ്ങി, മോഹവലയത്തിൽ പെട്ട് സുഖഭോഗ ആസക്തികൾക്കായി സ്വന്തം ജീവിതവും നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ ജീവിതവും നശിപ്പിക്കുന്നു. ദൈവസന്നിധിയിൽ ക്രൂരമായ ശിക്ഷകൾക്ക് വിധേയമാക്കപ്പെടുന്ന തിന്മയുടെ ആധിപത്യമാണ് ഇവിടെയൊക്കെ കാണാൻ കഴിയുക.
    “തങ്ങളുടെ ദൈവത്തിന്‍റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവൃത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു; അവര്‍ കര്‍ത്താവിനെ അറിയുന്നുമില്ല.”(ഹോസിയാ 5 : 4).

    വ്യഭിചാര ദുർഭൂതം ബാധിച്ച ഒരു വലിയ സമൂഹം ഇവിടെ വളർന്നുവരുന്നു. വേണ്ടപ്പെട്ട പലതിനെയും ഇല്ലായ്മ ചെയ്യാനുള്ള പ്രേരണ പിശാച് നിരന്തരം കുത്തി വെക്കുന്നതാണ് ഇന്ന് സ്വന്തം കുഞ്ഞിനെ പോലും  കൊല്ലുന്ന അവസ്ഥയിലേക്ക് മാതൃത്വത്തെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നതിന് കാരണം.
     

    ദൈവത്തെ അറിയാനും ദൈവത്തോടൊപ്പം ആയിരിക്കാനും സമയം ചെലവഴിക്കാനും താത്പര്യം കാണിക്കുമ്പോൾ മാത്രമേ അനുഗ്രഹ പൂരിതമായ ഒരു ജീവിതം സുഖമായി നമുക്ക്  നയിക്കാനാകൂ.
     അതിന് അധമ ചിന്തകളെ ഇല്ലായ്മ ചെയ്യുകയും ദൈവചിന്ത വളർത്തുകയും വേണം.

    പ്രേംജി മുണ്ടിയാങ്കൽ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!