അബുദാബി: ചര്‍ച്ചസ് ഓഫ് സൗത്ത് ഇന്ത്യ നിര്‍മ്മിക്കുന്ന ദേവാലയം അടുത്തവര്‍ഷം പൂര്‍ത്തിയാകും. അല്‍ ഷമാമയില്‍ നിര്‍മ്മിക്കുന്ന പുതിയ ദേവാലയം അടുത്തവര്‍ഷം ജൂണില്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും. രാജ്യത്തെ മതസ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും അടയാളമായിട്ടാണ് ദേവാലയത്തെ പൊതുവെ വിലയിരുത്തുന്നത്.
750 പേര്‍ക്ക് ആരാധനയില്‍ പങ്കെടുക്കാന്‍ കഴിയുന്ന വിധത്തിലുള്ളതാണ് ദേവാലയം. അബുദാബി രാജകുമാരന്‍ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയദ് ആണ് 4.37 ഏക്കര്‍ സ്ഥലം ദേവാലയത്തിന് വിട്ടുകൊടുത്തത്.
യുഎഇയില്‍ വച്ച് ഏറ്റവും വലിയ ദേവാലയമായിരിക്കും ഇത് എന്ന് സഭാംഗങ്ങള്‍ അവകാശപ്പെടുന്നു. 1979 ല്‍ സഭാംഗങ്ങളായി 50 പേരാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് ആറായിരത്തോളായി വളര്‍ന്നിരിക്കുന്നു.