Thursday, January 16, 2025
spot_img
More

    139 പരാതികള്‍; സാമുവല്‍ കൂടലിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

    പത്തനംതിട്ട: കന്യാസ്ത്രീകള്‍ക്കെതിരെ അവഹേളനപരമായ പരാമര്‍ശം നടത്തിയ യൂട്യൂബര്‍ സാമൂവല്‍ കൂടലിനെതിരെ വനിതകമ്മീഷന്‍ കേസെടുത്തു.

    കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 139 പരാതികളാണ് ഇയാള്‍ക്കെതിരെ ലഭിച്ചിരിക്കുന്നത്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് വനിതാകമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ സാമൂവല്‍ യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുമെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയത്.

    അഞ്ചാം തീയതി വനിതാ കമ്മീഷന്‍ ഇയാള്‍ക്കെതിരെയുള്ള പരാതി പരിഗണിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!