വത്തിക്കാന്‍ സിറ്റി: അബോര്‍ഷന്‍, ദയാവധം തുടങ്ങിയവയ്‌ക്കെതിരെ പോരാടാന്‍ കത്തോലിക്കരായ രാഷ്ട്രീയക്കാര്‍ക്ക് കടമയുണ്ടെന്ന് കര്‍ദിനാല്‍ ജെര്‍ഹാര്‍ഡ് മുള്ളര്‍. വിശ്വാസതിരുസംഘത്തിന്റെ മുന്‍ തലവനാണ് കര്‍ദിനാള്‍ മുള്ളര്‍.
തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാപ്രബോധനം നടപ്പില്‍ വരുത്താനും അവര്‍ക്ക് കടമയുണ്ട്. കത്തോലിക്കരായ നമുക്ക് ദയാവധത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല, കാരണം അത് ജീവിതത്തിന് എതിരെയുള്ളതാണ്. അബോര്‍ഷനും അതുപോലെ തന്നെ. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ച് നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളെ കൊല്ലൊടുക്കുകയാണ് അവിടെ ചെയ്യുന്നത്.
ഓരോ വ്യക്തിയുടെ ജീവിതത്തിനും പരിപൂര്‍ണ്ണമായ മൂല്യമുണ്ട്. മനുഷ്യാവകാശങ്ങളെ സ്വന്തം താല്പര്യപ്രകാരം ഓരോരുത്തര്‍ക്കും പുനനിര്‍വചിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യമഹത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി രാഷ്്ട്രീയക്കാരായ കത്തോലിക്കര്‍ പോരാടണം.
സ്വഭാവികമായ നിയമങ്ങളും സഭയുടെ സാമൂഹികപ്രബോധനങ്ങളും സാര്‍വത്രികമായ സമാധാനത്തിന് വേണ്ടി പ്രചരിപ്പിക്കാനും അവര്‍ തയ്യാറാകണം. മറ്റുള്ളവര്‍ക്കെതിരെയുള്ള സാമ്പത്തികമായ യുദ്ധങ്ങളെ അവര്‍ പ്രോത്സാഹിപ്പിക്കുകയുമരുത്. മുള്ളര്‍ വ്യക്തമാക്കി.