ലെയോ മാര്‍പാപ്പയുടെ പ്രഥമ അപ്പസ്‌തോലിക പര്യടനം ആരംഭിച്ചു.

അങ്കാര: ലെയോ പതിനാലാമന്‍ പാപ്പയുടെ പ്രഥമ അപ്പസ്‌തോലികപര്യടനം ആരംഭിച്ചു. തുര്‍ക്കിയും ലെബനോനുമാണ് പാപ്പയുടെ സന്ദര്‍ശകരാജ്യങ്ങള്‍. തുര്‍ക്കിയിലെ അങ്കാര വിമാനത്താവളത്തിലെത്തിയ പാപ്പയെ തുര്‍ക്കിയുടെ ഭരണാധികാരികളും സൈനികരും ചേര്‍ന്ന് സ്വീകരിച്ചു. ഐക്യത്തിന്റെയും സമാധാനത്തിന്റെയും യാത്ര എന്നാണ് പാപ്പ തന്റെ അപ്പസ്‌തോലികയാത്രയെ വിശേഷിപ്പിച്ചിരിക്കുന്നത്. നവംബര്‍ 27 ന് ആരംഭിച്ച അപ്പസ്‌തോലികപര്യടനം ഡിസംബര്‍ രണ്ടിന് സമാപിക്കും, നിഖ്യാസൂനഹദോസിന്റെ 1700 ാം വാര്‍ഷികം പ്രമാണിച്ചാണ് പാപ്പയുടെ തുര്‍ക്കിസന്ദര്‍ശനം. തുര്‍ക്കി സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ പാപ്പയാണ് ലെയോ പതിനാലാമന്‍. എട്ടരക്കോടി ജനങ്ങളുള്ള തുര്‍ക്കിയില്‍ 33000 പേര്‍ കത്തോലിക്കരാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates