Sunday, July 13, 2025
spot_img
More

    മാര്‍പാപ്പയുടെ ഓരോ ദിവസവും തുടങ്ങുന്നത് എങ്ങനെയാണെന്ന് അറിയാമോ?

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓരോ ദിനവും തുടങ്ങുന്നത് എങ്ങനെയെന്ന് അറിയാന്‍ ആഗ്രഹമുണ്ടോ. പാപ്പാ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യം തന്നെ പരിശുദ്ധ കന്യാമറിയത്തോട് പ്രാര്‍ത്ഥിക്കും. അതിന് ശേഷം ജനാലയ്ക്കല്‍ നിന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്ക് നോക്കും. നഗരത്തെ മുഴുവന്‍ ആ നോട്ടത്തില്‍ ഉള്‍ക്കൊള്ളും. അവിടെ നിന്ന് സ്‌ക്വയറില്‍ എത്തിയിരിക്കുന്ന വ്യക്തികളെ നോക്കും. അവര്‍ക്കായി പ്രാര്‍ത്ഥിക്കും. ‘ഓരോ പ്രഭാതത്തിലും നിങ്ങളെ ഓരോരുത്തരെയും ഞാന്‍ അഭിവാദ്യം ചെയ്യുകയും നിങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്യും.’ പാപ്പ പറഞ്ഞു.

    സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നില്ക്കുന്ന ഓരോ വ്യക്തിയും നമ്മുടെ ഓരോരുത്തരുടെയും പ്രതിനിധികളാണ്. നാം ഓരോരുത്തര്‍ക്കും വേണ്ടിയാണ് പാപ്പ പ്രാര്‍ത്ഥിക്കുന്നത്. ഓരോ പ്രഭാതത്തിലും പാപ്പ മനുഷ്യവംശത്തിന് മുഴുവനും വേണ്ടിയും പ്രാര്‍ത്ഥിക്കുന്നുണ്ട്. അത്തരമോരോ പ്രാര്‍ത്ഥനയുടെയും തണലിലാണ് നമ്മുടെ ജീവിതങ്ങള്‍ ദൈവകരുണയുടെ പുതപ്പില്‍ സുരക്ഷിതമായിരിക്കുന്നത് എന്നത് എത്രയോ ആശ്വാസകരവും സന്തോഷപ്രദവുമാണ്.

    ഓരോ പൊതുദര്‍ശന വേളയിലും പാപ്പ വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട് നിങ്ങള്‍ എനിക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുക.

    അതെ, പാപ്പായ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടിരിക്കുന്നവരാണ് നമ്മള്‍. നമ്മുടെ പ്രാര്‍ത്ഥനയില്‍ മാര്‍പാപ്പയ്ക്കുവേണ്ടിയും പ്രാര്‍ത്ഥനകളുണ്ടാവട്ടെ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!