കാനഡ: കാനഡായില്‍ കഴിഞ്ഞ വര്‍ഷം മരണമടഞ്ഞവരില്‍ ഒരു ശതമാനത്തിലേറെയും ദയാവധത്തിന്റെ ഇരകളായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഹെല്‍ത്ത് കാനഡ നാലാമത് ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2018 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 2,613 പേരാണ് വൈദ്യസഹായത്തോടെ മരണത്തിന് കീഴടങ്ങിയത്. ഇത് ആകെയുള്ള മരണത്തിന്റെ 1.12 ശതമാനത്തോളം വരും. ഇതില്‍ ഒരാള്‍ മാത്രം സ്വയം മരുന്ന് കുത്തിവച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. മറ്റ് കേസില്‍ എല്ലാവരും ഡോക്ടേഴ്‌സിന്റെയും നേഴ്‌സുമാരുടെയും സഹായം തേടി. രോഗിയുടെ അഭ്യര്‍ത്ഥനപ്രകാരം ഡോക്ടര്‍ മരുന്നു കുത്തിവച്ച് ഇവരെ മരണത്തിലേക്ക് പറഞ്ഞയ്ക്കുകയായിരുന്നു.
അസിസ്റ്റഡ് സ്യൂയിസൈഡ് ആദ്യമായി നിയമവിധേയമാക്കിയ സ്റ്റേറ്റ് ഒറിഗോനില്‍ വര്‍ഷം തോറും 0.4 ശതമാനം ദയാവധം നടക്കുന്നുണ്ട്. നിലവില്‍ അമേരിക്കയിലെ എട്ട് സ്‌റ്റേറ്റുകളിലാണ് അസിസ്റ്റഡ് സ്യൂയിസൈഡ് നിയമവിധേയമാക്കിയിരിക്കുന്നത്.
കാനഡായില്‍ കഴിഞ്ഞ അമ്പതുവര്‍ഷമായി അബോര്‍ഷന്‍ നിയമവിധേയമാണ്.