സെന്‍റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിന് തീപിടിച്ചു, കാരണം അജ്ഞാതം


ഫൊനീക്‌സ്: ഇന്നലെ രാവിലെയുണ്ടായ തീപിടുത്തത്തില്‍ സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിന് വ്യാപകമായ നാശനഷ്ടങ്ങള്‍. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടിത്തത്തിനുള്ള കാരണം വെളിവായിട്ടില്ല.

പാതിരാത്രി കഴിഞ്ഞ സമയത്തായിരിക്കണം തീപിടുത്തമുണ്ടായതെന്നാണ് കരുതുന്നത്. അഗ്നിശമന പ്രവര്‍ത്തകര്‍ പെട്ടെന്ന് ത്‌ന്നെ സ്ഥലത്തെത്തിയതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായിക്കിട്ടി. ദേവാലയം പൂര്‍ണ്ണമായും അഗ്നിക്കിരയായി. ഞങ്ങളുടെ സമൂഹത്തിന്റെ പ്രതീക്ഷയുടെ കിരണമാണ് അഗ്നിക്കിരയായത്. അഗ്നിശമനാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഗിലി അഭിപ്രായപ്പെട്ടു.

തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിവസം തന്നെയാണ് വിശുദ്ധന്റെ നാമത്തിലുള്ള ദേവാലയത്തിന് തീ പിടിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates