വൈദികനെ മര്‍ദ്ദിച്ചു, സക്രാരി തകര്‍ത്തു; അര്‍ജന്റീനയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപകമായ അക്രമം

അര്‍ജന്റീന: ഒരു സംഘം അക്രമികള്‍ അര്‍ജന്റീനയിലെ കത്തോലിക്കാ ദേവാലയം ആക്രമിച്ചു. വൈദികനെ മര്‍ദ്ദിക്കുകയും സക്രാരി തകര്‍ക്കുകയും ദേവാലയം നശിപ്പിക്കുകയും ചെയ്തു. ചിലിയുടെ അതിര്‍ത്തിയിലുള്ള ഔര്‍ ലേഡി ഓഫ് ലൂജന്‍ പാരീഷ് ദേവാലയത്തിലാണ് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്.

മാപ്പൂച്ചെ ആക്ടിവിസ്റ്റുകളായ സംഘമാണ് അക്രമികള്‍. തദ്ദേശവാസികളാണ് ഇവര്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കത്തോലിക്കാദേവാലയങ്ങളെ ലക്ഷ്യമിട്ട് അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു ഇവര്‍.

ഫ്രാന്‍സിസ്‌ക്കന്‍ വൈദികനായ ഫാ. റിക്കാര്‍ഡോ സിറ്റാഡിനിയാണ് അക്രമത്തിന് ഇരയായത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates