Saturday, January 24, 2026
spot_img
More

    വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കവെ കൊല്ലപ്പെട്ട വൈദികന്റെ നാമകരണ നടപടികള്‍ക്ക് ആരംഭമായി

    കൊളംബോ: 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് വെടിയേറ്റ് മരിച്ച ഫാ. മൈക്കല്‍ റോഡ്രിഗോയുടെ നാമകരണനടപടികള്‍ക്ക് ആരംഭമായി.

    1987 നവംബര്‍ 10 നാണ് ഫാ. മൈക്കല്‍ വെടിയേറ്റ് മരിച്ചത്. അന്ന് അദ്ദേഹത്തിന് അറുപത് വയസായിരുന്നു പ്രായം. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കവെയായിരുന്നു അന്ത്യം. അജ്ഞാതനായ വ്യക്തിയായിരുന്നു പ്രതി. ക്രിസ്ത്യന്‍- ബുദ്ധമത ഡയലോഗ് സെന്ററില്‍ ബലി അര്‍പ്പിക്കുമ്പോഴായിരുന്നു വെടിയേറ്റത്. നിരവധി തവണ വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്തിലൂടെ കടന്നുപോയി. അള്‍ത്താരയില്‍ രക്തത്തില്‍ കുളി്ച്ചുകിടന്ന അദ്ദേഹത്തിന്റെ തലയോട് പൊട്ടിപ്പോയിരുന്നു. കാസയില്‍ രക്തം നിറഞ്ഞിരുന്നു.

    ഇന്നും ഫാ. മൈക്കലിന്റെ മരണത്തിന് കാരണമായ സംഭവങ്ങളെക്കുറിച്ച് വ്യക്തമായ അറിവു കിട്ടിയിട്ടില്ല. കൃത്യമായ അന്വേഷണവും നടന്നിട്ടില്ല. സഭയുടെ തലത്തില്‍ നിന്നു പോലും അധികാരികളോട് ഇക്കാര്യം വേണ്ടത്ര രീതിയില്‍ ആവശ്യപ്പെട്ടിട്ടുമില്ല. ഭരണാധികാരികള്‍ക്കെതിരെ 1987-89 കാലഘട്ടത്തില്‍ നടന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് അറുപതിനായിരത്തോളം യുവജനങ്ങള്‍ കാണാതാകുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. യുവജനങ്ങളോട് കാണിക്കുന്ന നെറികേടുകള്‍ക്കെതിരെ നിരന്തരം ശബ്ദിച്ചിരുന്ന വ്യക്തിയായിരുന്നു ഫാ. മൈക്കല്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!