Tuesday, July 1, 2025
spot_img
More

    കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ ഗീവര്‍ഗീസ് റമ്പാന്റെ മെത്രാഭിഷേകം ഇന്ന്

    കോട്ടയം: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ ഗീവര്‍ഗീസ് റമ്പാന്റെ മെത്രാഭിഷേകം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ക്രിസ്തുരാജ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും. മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത തോമസ് മാര്‍ കൂറിലോസ് മുഖ്യകാര്‍മ്മിക്ത്വം വഹിക്കും.

    കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നല്കും. വിജയപൂരം രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കത്തേച്ചേരില്‍ അനുമോദന സന്ദേശം നല്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!