ലാഹോര്‍: അയല്‍വാസിയായ മുസ്ലീമിന്റെ വെടിയേറ്റ് മരിച്ച കത്തോലിക്കാ വീട്ടമ്മയ്ക്കും മകനും കണ്ണീരില്‍ കുതിര്‍ന്ന യാ്ത്രാമൊഴി. ഉസ്മാന്‍ മസിഹ എന്ന 25 കാരനും അമ്മയും അയല്‍വാസികളുടെ വെടിയേറ്റ് നവംബര്‍ ഒമ്പതിനാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് പ്രൊവിന്‍സിലാണ് സംഭവം.
ഉസ്മാന്‍ മസിഹയുടെ അമ്മയും അയല്‍ക്കാരി അട്രാബ് ബീബിയും തമ്മിലുള്ള വഴക്കാണ് വെടിവയ്പില്‍ കലാശിച്ചത്. അമ്മയെ അയല്‍ക്കാരി ആക്രമിക്കുന്നതു കണ്ടപ്പോള്‍ ഓടിയെത്തിയതായിരുന്നു ഉസ്മാന്‍ മസിഹ. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇരുവരെയും അയല്‍വാസി യുടെ മകന്‍വെടിവയ്ക്കുകയായിരുന്നു.
ഓവുചാല്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാഗ്വാദമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രണ്ടുമാസങ്ങള്‍ക്ക് മുുമ്പ് ഇതേ വിഷയത്തില്‍ രണ്ടു വീട്ടമ്മമാര്‍ തമ്മില്‍ വാഗ്വാദമുണ്ടായിരുന്നു. പിന്നീട് മധ്യസ്ഥര്‍ ഇടപെട്ട് വിഷയം പരിഹരിച്ചിരുന്നു. എങ്കിലും അസ്ട്രാബ് ബീബി പ്രതികാരം മനസ്സില്‍ സൂക്ഷിക്കുകയായിരുന്നു. ഉസ്മാന്റെ പിതാവ് അറിയിച്ചു.
മാതാപിതാക്കളുടെ ഏകമകനാണ് ഉസ്മാന്‍ മസിഹ്. അദ്ദേഹത്തിന് കഴിഞ്ഞ ആഴ്ചയിലാണ് ഒരു മകള്‍ പിറന്നത്.ഉമ്മയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് നിന്ന് 27 ബുള്ളറ്റുകളാണ് പോലീസ് കണ്ടെടുത്തത്.
നവംബര്‍ പത്തിനായിരുന്നു സംസ്‌കാരം. ഗ്രാമത്തിലെ ഏക ക്രൈസ്തവ കുടുംബമാണ് ഇവരുടേത്. മറ്റുള്ളവരെല്ലാം മുസ്ലീമുകളാണ്.