വത്തിക്കാന്‍ സിറ്റി: ദരിദ്രര്‍ക്കുവേണ്ടി നീക്കിവച്ചിരിക്കുന്ന ദിനമായ നാളെ സൗജന്യമായി കോവിഡ് ടെസ്റ്റ് നല്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.ലോക ദരിദ്ര ദിനത്തിന്റെ നാലാം വാര്‍ഷികമാണ് നാളെ. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ദരിദ്രര്‍ക്കൊപ്പമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സദ്യ ഉണ്ടായിരിക്കുകയില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്. ദരിദ്രര്‍ക്ക് നേരം കരം നീട്ടുക., അവരോട് സ്‌നേഹവും ഐകദാര്‍ഢ്യവും പ്രഖ്യാപിക്കുക എന്നിവയാണ് ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
റോം ഇടവകയിലെ അറുപത് കുടുംബങ്ങള്‍ക്ക് അത്യാവശ്യവസ്തുക്കള്‍ അടങ്ങിയ അയ്യായിരത്തോളം പാഴ്‌സലുകള്‍ ദിനാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്യും പതിനയ്യായിരത്തോളം വിദ്യാര്‍്ഥികള്‍ക്ക് 350,000 മാസ്‌ക്കുകളും വിതരണം ചെയ്യും.