ഭോപ്പാല്‍: ലൗ ജിഹാദിനെതിരെ മധ്യപ്രദേശില്‍ നിയമം വരുന്നു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും ലൗ ജിഹാദ് കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നത്.
മതപരിവര്‍ത്തനത്തിന് സഹകരിക്കുന്നവരെയും പ്രതിചേര്‍ക്കും. വിവാഹാവശ്യത്തിനായുള്ള മതംമാറ്റത്തിനായി ഒരു മാസം മുമ്പ് തന്നെ കളക്ടര്‍ക്ക് അപേക്ഷ നല്കണം.
കര്‍ണ്ണാടക, ഹരിയാന സര്‍ക്കാരുകള്‍ക്ക് പിന്നാലെയാണ് ലൗജിഹാദിനെതിരെ മധ്യപ്രദേശും നിയമം നടപ്പാക്കുന്നത്.