മുംബൈ: യേശുവിനെക്കുറിച്ചു പുതിയ ഹിന്ദി ടെലിവിഷന്‍ സീരിയല്‍ വരുന്നു. ഓണ്‍ & ടിവിയില്‍ അടുത്ത മാസം മുതല്‍ സീരിയല്‍ സംപ്രേഷണം ആരംഭിക്കും. യേശു എന്ന് പേരിട്ടിരിക്കുന്ന സീരിയല്‍ ക്രിസ്തുവിന്റെ ജീവിതകഥയാണ് അനാവരണം ചെയ്യുന്നത്.
ഫാ.ജോണ്‍ പോള്‍ ഹെര്‍മന്റെ ഗവേഷണത്തെ അടിസ്ഥാനമാക്കി നടനും ഫഌട്ടിസ്റ്റും എഴുത്തുകാരനുമായ നൈതാനിയാണ് സീരിയല്‍ അണിയിച്ചൊരുക്കുന്നത്. ഹിന്ദി എന്റര്‍ടെയ്ന്‍ മെന്റ് ചാനലായ ഓണ്‍& ടിവി ആദ്യമായിട്ടാണ് ഇങ്ങനെയൊരു സീരിയല്‍ ഒരുക്കുന്നത്. 90 എപ്പിസോഡുകളാണ് നിലവില്‍ പ്ലാന്‍ ചെയ്യുന്നത്. പ്രേക്ഷകപ്രതികരണം കണക്കിലെടുത്ത് എപ്പിസോഡുകള്‍ നീളാന്‍ സാധ്യതയുണ്ട്.
ഒരു എപ്പിസോഡിന്റെ ദൈര്‍ഘ്യം 22-25 മിനിറ്റ് ദൈര്‍ഘ്യമാണ് ഡിസംബര്‍ 15 മുതല്‍ സംപ്രേഷണം ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരങ്ങളിലായിരിക്കും സംപ്രേഷണം.