പൗരോഹിത്യ ജൂബിലി ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴി കത്തോലിക്കാ പുരോഹിതന്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു

റായ്ഗാന്‍ജ്്: വെസ്റ്റ് ബംഗാളിലെ റായ്ഗാന്‍ജ് രൂപതയിലെ ഫാ. ക്ലെമന്റ് കേര്‍ക്കെറ്റ വാഹനാപകടത്തില്‍ മരണമടഞ്ഞു. 52 വയസായിരുന്നു. ഇസ്ലാംപൂര്‍ ഔര്‍ ലേഡി ഓഫ് വേസൈഡ് ചര്‍ച്ച് വികാരിയും മൈനര്‍ സെമിനാരിയിലെ ബാച്ച് മേറ്റുമായ ഫാ. സെലസ്റ്റിന്‍ ബോറയുടെ പൗരോഹിത്യ ജൂബിലി ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിക്കാണ് അപകടമുണ്ടായത്.

ഫാ. എമിലിസ് സോറെങ്ങുമൊത്ത് മോട്ടോര്‍ ബൈക്ക് ഓടിച്ചുവരുമ്പോള്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടവക ദേവാലയത്തില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെ വച്ചായിരുന്നു അപകടം. ഫാ. ക്ലെമന്റ് സംഭവസ്ഥലത്ത് വച്ചുതന്നെ മരണമടഞ്ഞു. ഫാ. എമിലിസിന്റെ കാലുകള്‍ തകര്‍ന്നു. റായ്ഗാന്‍ജ് രൂപതയില്‍

കഴിഞ്ഞ 19 വര്‍ഷമായി സേവനം ചെയ്തുവരികയായിരുന്നു ഫാ. ക്ലെമന്റ്. സംസ്‌കാരം ഇന്ന് നടക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates