വെസ്റ്റ് ബംഗാളില്‍ വിശുദ്ധ രൂപങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം

ബാറൂപ്പൂര്: വെസ്റ്റ് ബംഗാളിലെ റായ്പ്പൂര്‍ രൂപതയില്‍ വിശുദ്ധരൂപങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം. രൂപതയുടെ കീഴിലുള്ളഗ്രോട്ടോയിലെ മാതാവിന്റെ രൂപവും മദര്‍ തെരേസയുടെ രൂപവുമാണ് ആക്രമിക്കപ്പെട്ടത്. മോറാപ്പായി ഇടവകാതിര്‍ത്തിയിലാണ് ഗ്രോട്ടോ.

നവംബര്‍ 28 ന് രാവിലെ ആറുമണിക്കാണ് ആക്രമണം രൂപതാധികാരികളുടെ ശ്രദ്ധയില്‍പെട്ടത്. ഗ്രോട്ടോയില്‍ നി്ന്ന് എടുത്തുമാറ്റി ചെറിയ ചെറിയ കഷ്ണങ്ങളായി രൂപം തകര്‍ക്കുകയായിരുന്നു. ഗ്രോട്ടോയിലെ മറ്റ് രൂപങ്ങള്‍ തകര്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പോലീസില്‍ വിവരം അറിയിച്ച ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി.

അധികാരികള്‍ വേണ്ടതുപോലെ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിഷപ് ശ്യാമള്‍ ബോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates